താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങൾക്കിടെ, നടി ശ്വേത മേനോനെതിരെ കടുത്ത വിമർശനവുമായി നടി ബീന ആന്റണി രംഗത്തെത്തി. ശ്വേത മേനോനും നടനും എംഎൽഎയുമായ രമേഷ് പിഷാരടിയും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ട
നടപടിയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ പ്രതികരണത്തിലാണ് ബീന ആന്റണി നിലപാട് വ്യക്തമാക്കിയത്.
ശ്വേത മേനോന്റെ ഭാഗത്തുനിന്നുണ്ടായത് കടുത്ത വിശ്വാസ വഞ്ചനയാണെന്ന് അവർ ആരോപിക്കുന്നു. സംഘടന പ്രതിസന്ധിയിൽ നിൽക്കുന്ന ഘട്ടത്തിൽ സഹായിക്കാൻ മുന്നോട്ടുവന്ന വ്യക്തിയാണ് രമേഷ് പിഷാരടി.
നേരത്തെ രമേഷ് പിഷാരടി തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുന്ന ചിത്രം ശ്വേത മേനോൻ പങ്കുവെച്ചിരുന്നു. പിഷാരടിയുമായുള്ള ആത്മബന്ധം പ്രകടമാക്കാൻ വേണ്ടിയാണ് അന്ന് ആ ചിത്രം ഉപയോഗിച്ചതെന്ന് ബീന ആന്റണി ചൂണ്ടിക്കാട്ടുന്നു.
അത്രയധികം സൗഹൃദവും അടുപ്പവുമുള്ള വ്യക്തിയുമായി നടത്തിയ സ്വകാര്യ സംഭാഷണം ഇത്തരത്തിൽ പുറത്തുവിട്ടത് അംഗീകരിക്കാൻ കഴിയില്ലെന്നും, ഇത് പരസ്യമായ അവഹേളനമാണെന്നും ബീന ആന്റണി കുറ്റപ്പെടുത്തി. ഈ സംഭവം സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും രമേഷ് പിഷാരടിയെ കരിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിനു പിന്നിലെന്നും അവർ ആരോപിച്ചു.
സംഘടന നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ബീന ആന്റണി വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

