ആലപ്പുഴ ജില്ലയിൽ ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പഴവീട്, പക്കി ജങ്ഷൻ എന്നിവിടങ്ങളിലാണ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പഴവീട്ടിൽ ഉണ്ടായ അപകടത്തിൽ മുഹമ്മ പാന്തേഴം സ്വദേശി സുധീഷ് (35) ആണ് മരിച്ചത്. തട്ടുകടയിൽ ചായ കുടിച്ചു നിൽക്കുകയായിരുന്ന സുധീഷിന്റെ മേലേക്ക് നിയന്ത്രണം വിട്ട
കാർ ഇടിച്ചുകയറുകയായിരുന്നു. കാർ ആദ്യം സമീപത്തുണ്ടായിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ചശേഷമാണ് സുധീഷിനെ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ സുധീഷ് മരണപ്പെട്ടു. ഇതിനുപുറമെ, ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡിൽ സ്ഥിതി ചെയ്യുന്ന പക്കി ജങ്ഷനിലും മറ്റൊരു അപകടം സംഭവിച്ചു.
ഈ അപകടത്തിൽ കൈനകരി സ്വദേശികളായ ഡാനിയേൽ ജോൺ (54), ജോമോൻ (45) എന്നിവർക്ക് ജീവൻ നഷ്ടമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

