നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി ബി എസ് ഇ പരീക്ഷാ ക്രമക്കേടുകൾ എന്നിവയിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ, സമരമുറകൾ കൂടുതൽ ശക്തമാക്കാൻ കോക്രോച്ച് ജനത പാർട്ടി (സി ജെ പി) തീരുമാനിച്ചു. തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, മന്ത്രി രാജി വെക്കുന്നതുവരെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി.
പ്രക്ഷോഭത്തിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ യുവാക്കളെ ഏകോപിപ്പിച്ചുകൊണ്ട് വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി വൻ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
ഒരാഴ്ചത്തെ സമയപരിധി നേരത്തെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് വലിയ ജനപിന്തുണ ലഭിച്ചിരുന്നു. അന്ന് നൽകിയ മുന്നറിയിപ്പ് പ്രകാരം, ഒരാഴ്ചയ്ക്കകം മന്ത്രി രാജി വെച്ചില്ലെങ്കിൽ പതിമൂന്നാം തീയതി മുതൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിക്കാനാണ് തീരുമാനം.
സമരത്തിന്റെ രൂപരേഖകൾ സംബന്ധിച്ച ആലോചനകൾ പാർട്ടി തലത്തിൽ പുരോഗമിക്കുകയാണ്. കേന്ദ്ര നിലപാടും പ്രതികരണങ്ങളും പരീക്ഷാ നടത്തിപ്പിലെ വിവാദങ്ങൾക്കിടയിലും ധർമ്മേന്ദ്ര പ്രധാന് പൂർണ്ണ പിന്തുണ നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
പരീക്ഷാ നടത്തിപ്പ് സ്വയംഭരണാധികാരമുള്ള സംവിധാനത്തിന്റെ ചുമതലയാണെന്നും, അതിൽ വീഴ്ച സംഭവിക്കുമ്പോൾ മന്ത്രിയെ ഉത്തരവാദിയാക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പ്രതികരിച്ചത്. സർക്കാർ വിഷയത്തിൽ ഒളിച്ചോടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജന്തർ മന്തറിലെ സമരത്തിനെതിരെയും, യുവാക്കളുടെ പിന്തുണ സർക്കാരിനാണെന്നും വാദിച്ചുകൊണ്ട് ബി ജെ പി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ സമവാക്യങ്ങൾ ഈ വിഷയത്തിൽ കോൺഗ്രസ് നിലവിൽ സി ജെ പിയുമായി അകലം പാലിക്കുകയാണ്.
സ്വന്തം നിലയ്ക്ക് യൂത്ത് കോൺഗ്രസ് ഇതിനകം സമരം നടത്തി വരുന്നുണ്ടെന്നും, അതിനാൽ മറ്റൊരു സമരത്തിന്റെ ഭാഗമാകേണ്ടതില്ലെന്നുമാണ് കോൺഗ്രസ് നിലപാട്. അതേസമയം, സി ജെ പിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന ഓൺലൈൻ ഹർജിയിൽ ഒപ്പിട്ടവരുടെ എണ്ണം ലക്ഷങ്ങൾ പിന്നിട്ടു.
നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏകദേശം മൂന്ന് കോടിയോളം പേർ സി ജെ പിയെ പിന്തുടരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

