നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണന്തല, തമ്പാനൂർ സ്റ്റേഷൻ പരിധികളിലാണ് വെവ്വേറെ കേസുകളിലായി പ്രതികൾ പിടിയിലായത്.
മണ്ണന്തല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പന്തളം കടക്കാട്, കുംബാര വീട്ടിൽ മുഹമ്മദ് അനസ് (19) അറസ്റ്റിലായത്. ജൂൺ ഒന്നിന് പാണൻവിളയിൽ പാർക്ക് ചെയ്തിരുന്ന നാലാഞ്ചിറ സ്വദേശിയുടെ ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന കെടിഎം ബൈക്ക് മോഷ്ടിച്ചതാണ് ഇയാൾക്കെതിരെയുള്ള കേസ്.
മറ്റൊരു സംഭവത്തിൽ, തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വാഹനം മോഷ്ടിച്ചതിന് പൂവച്ചൽ, ആലുമുക്ക്, തടത്തരികത്തു വീട്ടിൽ അനന്ദു (19) എന്നയാളെയും പിടികൂടി. മെയ് മൂന്നിന് തമ്പാനൂർ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാട്ടായിക്കോണം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റിലായ ഇരു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

