
ഒരിക്കൽ പരാജയപ്പെട്ട കേസുമായി വീണ്ടും വരുന്നത് ഗൂഢലക്ഷ്യങ്ങളോടെ; കൈകൾ ശുദ്ധമെന്നുറപ്പുണ്ട്: വി.പി.സജീന്ദ്രൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ് തനിക്കെതിരായ കേസെന്ന് വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി.പി.സജീന്ദ്രന്. കോവിഡ് കാലത്ത് ജോലിക്ക് പോകാന്‍ കഴിയാതിരുന്ന പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കഴിക്കാന്‍ അരിയെത്തിച്ച് നല്‍കിയെന്നതാണ് തന്റെ എതിരാളികള്‍ വലിയ കുറ്റമായി ആരോപിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയില്‍ കോവിഡ് കാലത്ത് ജനോപകാരപ്രദമായ പ്രവര്‍ത്തനം നടത്തിയതിലെ ചിലരുടെ അസഹിഷ്ണുതയാണ് ഈ കേസിന് ആധാരം.
കൊച്ചി ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡും (ബിപിസിഎല്‍) കോലഞ്ചേരിയിലെ രണ്ട് സ്വകാര്യ കമ്പനികളുമാണ് കുന്നത്തുനാട് താലൂക്കിലെ എട്ട് പഞ്ചായത്തുകളില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ പ്രധാനമായി സഹായം ചെയ്തത്. അവരുടെ സാമൂഹിക സുരക്ഷാ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് ഈ കമ്പനികള്‍ നേരിട്ട് കച്ചവടക്കാര്‍ക്ക് പണം കൈമാറി ഭക്ഷ്യസാധനങ്ങള്‍ വാങ്ങി തങ്ങള്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു. ഇതില്‍ ഒരു രൂപയുടെ സാമ്പത്തിക ഇടപാട് ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ നടത്തിയിട്ടില്ല. കോവിഡ് കാലത്ത് കഷ്ടത അനുഭവിച്ച ജനങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്ന കമ്പനികളുടെ സഹായം സ്വീകരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും സജീന്ദ്രന് വ്യക്തമാക്കി.
കമ്പനികള്‍ വാങ്ങിനല്‍കിയ ഭക്ഷ്യ ഉൽപന്നങ്ങള് കവറുകളിലാക്കി അര്‍ഹതപ്പെട്ട പാവങ്ങളുടെ കൈകളിലെത്തിച്ചതിന്റെ പേരില്‍ തന്നെ വേട്ടയാടുന്നതിന്റെ ഭാഗമാണ് ഈ വിജിലന്‍സ് കേസ്. നേരത്തേ ഒരു നേതാവിന്റെ സമാനമായ പരാതിയില്‍ തനിക്കെതിരായ ആരോപണം പിണറായി വിജയന്റെ വിജിലന്‍സ് അന്വേഷിക്കുകയും കഴമ്പില്ലെന്ന് കണ്ട് കേസ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും അതേ പരാതിയുമായി ചില കേന്ദ്രങ്ങള്‍ മുന്നോട്ട് പോകുന്നതിനു പിന്നില്‍ വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ചില കരുനീക്കങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാണ്.
വാര്‍ത്തയ്ക്ക് വേണ്ടിയുള്ള നുണപ്രചാരണമാണ് പരാതിയുടെ അടിസ്ഥാനമെന്ന് ജനത്തിന് ഉത്തമബോധ്യമുണ്ട്. ചെയ്യാത്ത സേവനത്തില്‍ വിവാദ കമ്പനി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി ഇനത്തില്‍ 1.72 കോടിയോളം രൂപ നല്‍കിയതില്‍ അന്വേഷിക്കാന്‍ മുട്ടിടിക്കുന്ന വിജിലന്‍സാണ് തനിക്കെതിരെ അന്വേഷണവുമായി വരുന്നത്. തന്റെ കൈകള്‍ ശുദ്ധമായതിനാല്‍ ഒരു അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും എന്നാല്‍ രാഷ്ട്രീയ പ്രതികാര വേട്ടയ്ക്ക് നിന്നുതരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സജീന്ദ്രന് പറഞ്ഞു. നിയമസംവിധാനത്തില്‍ ഉറച്ച വിശ്വാസമുള്ളതിലാല് തനിക്കെതിരായ കള്ളക്കേസിനെ നിയമപരമായി നേരിടുമെന്നും വി.പി. സജീന്ദ്രന് വ്യക്തമാക്കി.