
ചെന്നൈ: വെറുപ്പ് പടർത്തുന്നവരുടെ കണ്ണ് തുറപ്പിക്കാൻ , ചെന്നൈയിൽ ഒരു സ്നേഹക്കൂട്ടുണ്ട്. നാല് പതിറ്റാണ്ടോളമായി നോമ്പുതുറ വിഭവങ്ങൾ സൗജന്യമായി എത്തിക്കുന്ന തമിഴ്നാട്ടിലെ മൈലാപ്പൂരിലെ ക്ഷേത്രം. വിഭജനമില്ലാത്ത മനസ്സുകൾ ഒന്നിക്കുന്നയിടം, ചെന്നൈ ട്രിപ്ലിക്കനിലെ വാലജാ വലിയ പള്ളി മനുഷ്യസാഹോദര്യത്തിന്റെ പുണ്യഭൂമിയായി മാറുകയാണ് ഈ വിശുദ്ധമാസത്തിൽ. മൂന്നര കിലോമീലോമീറ്റർ അകലെ മൈലാപ്പൂരിലെ സൂഫിദാർ ക്ഷേത്രത്തിൽ നിന്ന് നോമ്പുതുറ വിഭവങ്ങൾ ഇവിടേക്ക് എത്താൻ തുടങ്ങിയിട്ട് 36 വർഷമായി.
ബിരിയാണിയും ഈന്തപ്പഴവും മധുരപലഹാരങ്ങളും പാനീയവും ഒക്കെയായി എട്ട് വിഭവങ്ങൾ. രാവിലെ 9ന് തുടങ്ങുന്ന അധ്വാനം. വൈകീട്ട് ആറിന് മുൻപായി ഭക്ഷണം പള്ളിയിലെത്തിക്കും. വയറും മനസ്സും നിറഞ്ഞു ഓരോ ദിവസവും മടങ്ങുന്നത് 1200ഓളം മനുഷ്യർ വിഭജനകാലത്ത് സിന്ധ് വിട്ടോടി ചെന്നൈയിൽ അഭയം തേടിയ ദാദാ രത്തൻചന്ദാണ് ഈ പുണ്യപ്രവൃത്തി തുടങ്ങിയത്. ഭക്ഷണം വിളമ്പാൻ എത്തുന്ന വോളണ്ടിയർമാരിൽ മിക്കവരും വടക്കേയിന്ത്യയിൽ നിന്നുള്ളവർ. സത്കർമ്മം ചെയ്യുന്നതായി ഇവരാരും വിചാരിക്കുന്നേയില്ല. സഹോദരന്ർറെ കാവൽക്കാരനാവുക ഉത്തരവാദിത്തമല്ലേ എന്ന ചിന്ത മാത്രം.
Last Updated Apr 8, 2024, 9:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]