രാജ്യം മുഴുവൻ വലിയ തയ്യാറെടുപ്പുകളോടെ ദീപാവലി ആഘോഷത്തിലേക്ക് കടക്കുന്നു. വീടുകളും തെരുവുകളും വർണ്ണവിളക്കുകളുടെയും മൺചരാതുകളുടെയും വെളിച്ചത്തിൽ അലങ്കരിക്കപ്പെടുന്നതോടെ നാട് ഉത്സവലഹരിയിലാണ്.
മധുരപലഹാരങ്ങൾ പങ്കിട്ടും ആകാശത്ത് വിസ്മയമൊരുക്കി പടക്കങ്ങൾ പൊട്ടിച്ചും ജനങ്ങൾ ആഘോഷത്തിൽ പങ്കുചേരുന്നു. പതിവുപോലെ ഇത്തവണയും സൈനികർക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കുന്നത്.
എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, സൈനികർക്കൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയാണ് തന്റെ ആഘോഷമെന്ന് വ്യക്തമാക്കി. 2014-ൽ പ്രധാനമന്ത്രി പദത്തിലെത്തിയത് മുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലും മേഖലകളിലും സൈനികർക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്.
കഴിഞ്ഞ വർഷം ഗോവ കാർവാർ തീരത്തെ ഐഎൻഎസ് വിക്രാന്തിൽ ആയിരുന്നു ആഘോഷം. ഇതിനുമുമ്പ് ഹിമാചൽ പ്രദേശിലെ ലെപ്ചയിലും ഗുജറാത്തിലെ കച്ചിലുമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷങ്ങൾക്കായി എത്തിയത്.
അയോധ്യയിൽ ദീപോത്സവം
ദീപാവലിയുടെ തലേദിവസമായ ഇന്ന് വൈകുന്നേരം അയോധ്യ നഗരം ദീപപ്രഭയിൽ തിളങ്ങി. ഇത്തവണത്തെ ദീപോത്സവത്തിന്റെ ഭാഗമായി സരയൂ നദിക്കരയിലെ 56 ഘാട്ടുകളിലായി ഏകദേശം 30 ലക്ഷത്തോളം ദീപങ്ങളാണ് തെളിച്ചത്.
ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി 2,500 ഡ്രോണുകൾ ഉപയോഗിച്ച് രാമായണത്തിലെ വിവിധ സന്ദർഭങ്ങൾ കോർത്തിണക്കിയ ഡ്രോൺ ഷോയും സംഘടിപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണത്തിൽ അയോധ്യയിലും ഉത്തർപ്രദേശിലുടനീളവും ശക്തമായ സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പ്രശംസിച്ചു.
വിദേശത്തുനിന്നുള്ള കലാകാരന്മാർ ഉൾപ്പെടെയുള്ളവരുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

