പോളണ്ടിന്റെ ചരിത്രപ്രധാനമായ ക്രാക്കോവ് നഗരത്തിൽ മെയിൻ മാർക്കറ്റിന് സമീപം നടന്ന വെടിവെപ്പിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. നിരവധി ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ പൊലീസ് പിടികൂടി. ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്.
മെയിൻ സ്ക്വയറിന് സമീപത്തുകൂടി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന അക്രമി, വഴിയിലൂടെ നടന്നുപോDിയ പൊതുജനങ്ങൾക്കു നേരെ വിവേചനരഹിതമായി വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടയിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പൊലീസുമായുള്ള സായുധ ഏറ്റുമുട്ടലിൽ അക്രമിക്കും പരുക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവസ്ഥലത്തേക്ക് ആഭ്യന്തര മന്ത്രി മാർസിൻ കിയർവിൻസ്കി ഉടൻ തന്നെ പുറപ്പെട്ടിട്ടുണ്ട്.
ആക്രമണത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

