സ്കൂളിലും കോളജിലും ഒന്നിച്ചു പഠിച്ചവരുടെ പുനർസംഗമങ്ങൾ സർവ്വസാധാരണമാണ്. എന്നാൽ, ആറര പതിറ്റാണ്ടിനു ശേഷം യു.കെ.ജി സഹപാഠികൾ ഒത്തുകൂടിയാൽ അതൊരു അപൂർവ്വ അനുഭവമായി മാറും.
മുംബൈ നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗോരേഗാവിലെ വിവേക് വിദ്യാലയത്തിൽ 1966-67 കാലഘട്ടത്തിൽ യു.കെ.ജി മലയാളം വിഭാഗത്തിൽ പഠിച്ച 38 കുട്ടികളിൽ 11 പേരാണ് അമൃത്സറിൽ ഒത്തുകൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന ജോലികളിൽ നിന്ന് വിരമിച്ചവരാണ് ഈ സംഗമത്തിനായി എത്തിയത്.
മനസ്സിൽ കള്ളമില്ലാത്ത, നിഷ്കളങ്കതയുടെ ബാല്യകാല ഓർമകളിലേക്കാണ് ഇവരുടെ മനസ്സുകൾ തിരികെനടന്നത്. നാളെയെക്കുറിച്ച് വ്യാകുലപ്പെടാത്ത ആ കാലഘട്ടത്തിലേക്ക് തങ്ങൾ പൂർണ്ണമായി മടങ്ങിയ സുന്ദരമായ ദിനങ്ങളായിരുന്നു അതെന്ന് പങ്കെടുവച്ചവർ പറയുന്നു.
വാഗാ അതിർത്തി സന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളും ഈ ഒത്തുകൂടലിന്റെ ഭാഗമായി സംഘടിപ്പിച്ചു. സംഗമത്തിൽ പങ്കെടുത്ത കോട്ടയം പഴയ ചന്ത സെന്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി റവ.
ഡോ. ജോ ജോസഫ് കുരുവിള അനുഭവങ്ങൾ പങ്കുവെച്ചു.
കേരളത്തിൽ നിന്ന് ആലുവ സ്വദേശിനി പ്രിയ വേണുഗോപാലും ഈ കൂട്ടായ്മയിൽ എത്തിച്ചേർന്നിരുന്നു. മുംബൈയിൽ നിന്ന് പാർവതി, അനന്തലക്ഷ്മി, വിജി, പി.വി.ലക്ഷ്മി, ശേഷാദ്രി, രമേശ് സുന്ദർ, മുരളി, സാറാമ്മ കുര്യാക്കോസ് എന്നിവരും ദുബായിൽ നിന്ന് ഗോപാൽ സുബ്രഹ്മണ്യനും അമൃത്സറിലെത്തി.
ഈ സംഘത്തിൽപ്പെട്ടവരിൽ ഭൂരിഭാഗം പേരും പത്താം ക്ലാസ് വരെ ഒരേ വിദ്യാലയത്തിൽ ഒന്നിച്ചാണ് പഠനം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

