തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി (LPST) ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് കന്റോൺമെന്റ് പൊലീസ് വീണ്ടും നോട്ടീസ് നൽകി. സമരസമിതി കൺവീനർ എസ്.
വളർമതിക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സമരപ്പന്തൽ പൊളിക്കണമെങ്കിൽ പൊലീസിന് അങ്ങനെ തന്നെ ചെയ്യാമെന്നും എന്നാൽ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും അവർ വ്യക്തമാക്കി.
നിരാഹാരം കിടക്കുന്ന വ്യക്തി മഴയും വെയിലും കൊണ്ടു കിടക്കണമെങ്കിൽ അങ്ങനെ തന്നെ ചെയ്യാം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇതുപോലെ സമരങ്ങൾ നടത്തിയിട്ടുള്ളതാണ്.
അന്നൊക്കെ സമരത്തെ അനുഭാവപൂർവ്വം കണ്ട് നിരവധി വാഗ്ദാനങ്ങൾ നൽകിയ, ആ വാഗ്ദാനങ്ങൾ പാലിക്കാതെ ഇപ്പോൾ ഭരണസിരാകേന്ദ്രത്തിൽ മന്ത്രിമാരായി ഇരിക്കുന്ന ആളുകളാണ് നമുക്ക് മുന്നിൽ ഉള്ളതെന്ന് അവർ ചൂണ്ടിക്കാണിച്ചു. ഇതേ വേദിയിൽ തന്നെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആശാ വർക്കർമാരുടെ സമരം നടന്നത്.
അപ്പോൾ പ്രതിപക്ഷ സ്ഥാനത്തിരുന്ന് ഇന്ന് ഭരണം നടത്തുന്ന ആളുകൾ തന്നെയാണ് ആ സമരത്തെ പ്രോത്സാഹിപ്പിച്ചതും ഒപ്പം നിന്നതും. അവർക്ക് ഇപ്പോൾ സമരം എന്ന് പറയുന്നത് അസഹിഷ്ണുതയായി തോന്നുന്നു എന്നത് വിചിത്രമാണെന്ന് എസ്.
വളർമതി കുറ്റപ്പെടുത്തി. പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ സാധിക്കാത്ത വിധത്തിൽ ഫുട്പാത്ത് കയ്യേറിയുള്ള സമരത്തിന്റെ ഭാഗമായി നിർമ്മിച്ച അനധികൃത ഷെഡുകളും ഫ്ലക്സ് ബോർഡുകളും 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നാണ് പൊലീസ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
അല്ലാത്തപക്ഷം സമരം നടത്തി വരുന്നവരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ, സമരസമിതി നേതാക്കളെ വീഡിയോ കോളിൽ വിളിച്ച് ഐക്യദാർഢ്യം അറിയിക്കുമെന്ന് സി.ജെ.പി.
നേതാവ് അഭിജീത് ദീപ്കെ അറിയിച്ചിട്ടുണ്ട്. അതിനിടയിൽ, ഉദ്യോഗാർഥികളുടെ സമരം നിർണായകമായ 125-ാം ദിവസത്തിലേക്ക് എത്തിനിൽക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

