കൊണ്ടോട്ടി നഗരത്തിലെ മലഞ്ചരക്ക് കടയില്‍നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ പ്രതി മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ ശിവപുരം മാലൂര്‍ സ്വദേശി ഹാരിസിനെ (47) ആണ് കൊണ്ടോട്ടി പൊലീസ് പെരിന്തല്‍മണ്ണയില്‍നിന്ന് പിടികൂടിയത്.
കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടി.എം ട്രേഡേഴ്സിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.
സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരും കടയിലില്ലാത്ത സമയം നോക്കി അകത്തുകടന്ന പ്രതി, ക്യാഷ് കൗണ്ടറിന്റെ വലിപ്പ് തുറന്ന് 18,000 രൂപ കവരുകയായിരുന്നു. കടയുടമ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് മോഷണ വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് ഉടന്‍തന്നെ കൊണ്ടോട്ടി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം കടയിലും പരിസരത്തുുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം ആരംഭിച്ചു.
ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ തെരച്ചിലിനൊടുവില്‍ പെരിന്തല്മണ്ണയില്വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച തുകയും പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലും സമാനമായ മോഷണക്കേസുകളില്‍ പ്രതിയാണ് പിടിയിലായ ഹാരിസ് എന്ന് പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് മോഷണം നടന്ന കടയിലെത്തിച്ച് പ്രതിയുടെ തെളിവെടുപ്പും പൂര്‍ത്തിയാക്കി.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ സുരക്ഷ ശക്തമാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

