ബെംഗളൂരുവിൽ കുടുംബത്തിലെ ഏഴുപേരെ ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്നാണ് ഏഴുവയസ്സുള്ള കുട്ടിയുൾപ്പെടെ കുടുംബത്തിലെ 7 പേരെ ക്രൈംമാസികാ നടത്തിപ്പുകാരൻ കൂടിയായ പ്രതി കൊലപ്പെടുത്തിയത്.
ഈ ക്രൂരകൃത്യങ്ങളിൽ തന്റെ പതിനേഴുകാരിയായ മകൾ, ഭാര്യാസഹോദരന്റെ 11കാരനായ മകൻ എന്നിവരെ മാത്രമാണ് പ്രതിയായ ഇന്ദുശേഖർ വെറുതെവിട്ടത്. ഒക്ടോബർ 16നും 31നും ഇടയിലായി ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ 7 വയസ്സുള്ള മകൻ പുനീത് എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്.
സുനിത ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും തർക്കങ്ങളുണ്ടാകുമ്പോൾ വീട്ടുകാർ സുനിതയെ പിന്തുണയ്ക്കുന്നതുമാണ് ഇന്ദുശേഖറിൽ വൈരാഗ്യമുണ്ടാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. രാജാജി നഗർ സ്വദേശിയായ ഇന്ദുശേഖർ ‘താനവരതി’ എന്ന ക്രൈംമാസികയുടെ നടത്തിപ്പുകാരൻ കൂടിയാണ്.
നളിനിയെ കാണാനില്ലെന്നു കാട്ടി അവരുടെ അമ്മ തുംഗമ്മ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൂട്ടക്കൊലയുടെ വിവരങ്ങൾ പുറത്തുകൊണ്ടുവന്നത്. ആദ്യം സുനിതയെയാണ് ഇന്ദുശേഖർ വകവരുത്തിയത്.
അരകല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിക്കുകയായിരുന്നു. ഭാര്യ ടൂർ പോയിരിക്കുകയാണെന്ന് അയൽക്കാരെ ധരിപ്പിക്കുകയും അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെയ്ക്കുകയും ചെയ്തു.
തുടർന്നുള്ള ദിവസങ്ങളിൽ ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബങ്ങളെ വിരുന്നിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി 17 വയസ്സുള്ള മകളുടെ സഹായം തേടിയതായും പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ സ്വന്തം കാറിൽ ശേഖർ ഷിറാഡി ചുരം, മൈസൂരു ചാമുണ്ഡി ഹിൽസ്, സേലത്തിനു സമീപം ഏർക്കാട് ചുരം എന്നിവിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയാണുണ്ടായത്. സംഭവത്തിൽ നളിനിയുടെ 11 വയസ്സുള്ള മകനെ ഇന്ദുശേഖർ വെറുതെവിട്ടിരുന്നു.
എന്നാൽ കൊലപാതകങ്ങൾ കണ്ട് നടുങ്ങിപ്പോയ തന്നെ പ്രതി കാറിൽ ദിവസം മുഴുവൻ ചുറ്റിക്കറങ്ങാൻ കൊണ്ടുപോയെന്നും അന്ന് കാറിൽത്തന്നെയാണ് ഉറങ്ങിയെന്നും ഈ കുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. യാത്രയ്ക്കിടെ പലയിടങ്ങളിലായി ചാക്കുകെട്ടുകൾ ഉപേക്ഷിക്കുന്നത് താൻ കണ്ടതായും കുട്ടി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

