

First Published Oct 6, 2023, 2:53 PM IST
ഹൈദരാബാദ്: ലോകകപ്പെത്തുമ്പോള്‍ പാകിസ്ഥാന് ബാലികേറാമലയാണ് ഇന്ത്യ. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍പോലും നീലപ്പടയെ വീഴ്ത്താന്‍ പാകിസ്ഥാനായിട്ടില്ല. പാകിസ്ഥാന് ചാംപ്യന്മാരായ 1992 മുതല്‍ ഇന്ന് വരെ ഏകദിന ലോകകപ്പുകളില്‍ ഏഴ് തവണയാണ് ഇന്ത്യ, പാകിസ്ഥാന് സൂപ്പര്‍പോരാട്ടം നടന്നത്. ഓരോ പന്തും നെഞ്ചില്‍ തീയാളുന്ന മത്സരങ്ങളെങ്കിലും ഒടുവില്‍ ഇന്ത്യ ചിരിക്കുന്നതാണ് ചരിത്രം. 2003ല്‍ ഷൊയ്ബ് അക്തറിനെ അടിച്ചു പരത്തിയ സച്ചിന് ടെന്‍ഡുല്‍ക്കറും 2015ല്‍ സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോലിയും 2019ല്‍ നിറഞ്ഞാടിയ രോഹിത് ശര്‍മയുമെല്ലാം ആരാധകരുടെ നല്ല ഓര്‍മകള്‍.
എന്നാല്‍ ഇത്തവണ ചരിത്രം മാറുമെന്ന പ്രവചനമാണ് ഇംഗ്ലണ്ട് മുന്‍ താരം മൈക്കേല്‍ അതേര്‍ട്ടന്റേത്. എന്നാല്‍ പാകിസ്ഥാന്റെ തുടര്‍തോല്‍വികള്‍ക്ക് ഇത്തവണ അഹമ്മദാബാദില്‍ മറുപടിയുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍ പാകിസ്ഥാന് ഞെട്ടിക്കുമെന്ന് അതേര്‍ട്ടന്‍. ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നാലുള്ള സഹാചര്യത്തെ കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ലെന്നും അതേര്‍ട്ടണ്‍ വ്യക്തമാക്കി. എന്നാല്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ ഏഷ്യാകപ്പിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. 2021 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ മറികടക്കാനായത് മാത്രമാണ് പാകിസ്ഥാനുള്ള ആശ്വാസം. ഒക്ടോബര്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന് സൂപ്പര്‍ പോരാട്ടം.
അതേസമയം, ലോകകപ്പില്‍ നെതര്‍ല്‍ഡ്സിനെ നേരിടുകയാണ് പാകിസ്ഥാന്. ഹൈദരാബാദ്, രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാന് ബാറ്റിംഗിനെത്തുകയായിരുന്നു.
പാകിസ്ഥാന് ടീം: ഫഖര്‍ സമാന്, ഇമാം ഉള് ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന് (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്, മുഹമ്മദ് നവാസ്, ഹസന് അലി, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്.
നെതര്‍ലന്‍ഡ്സ്: വിക്രംജിത് സിംഗ്, മാക്സ് ഒഡൗഡ്, കോളിന് ആക്കര്മാന്, സ്കോട്ട് എഡ്വേര്‍ഡ്സ്, ബാസ് ഡീ ലീഡെ, തേജ നിഡമനുരു, സാക്വിബ് സുല്‍ഫിക്കര്‍, ലോഗന് വാന്‍ ബീക്, റോള്‍ഫ് വാന്‍ ഡെര്‍ മെര്‍വെ, ആര്യന് ദത്ത്, പോള്‍ വാന്‍ മീകെരെന്‍.
Last Updated Oct 6, 2023, 2:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]