സമകാലിക ജീവിതത്തിന്റെ ഭാഗമായി മാറിയ ഓണ്‍ലൈന്‍ ഷോപ്പിംഗും ക്വിക്ക് ഇ – കൊമേഴ്സ് ഡെലിവറി ആപ്പുകളും പ്രമേയമാക്കി ഒരുക്കിയ ‘ഗോ ഗെറ്റ് ഇറ്റ്’ എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടുന്നു. ജനപ്രിയമായ ഒരു ഡെലിവറി ആപ്പില്‍ ഉണ്ടാകുന്ന വിചിത്രമായ സാങ്കേതിക തകരാറാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രധാന ആഖ്യാന വിഷയം.
പ്രശസ്ത മാധ്യമപ്രവര്‍ത്തക രേഖാ മേനോന്റെ മകനായ അവാന് അജിത് മേനോന് ആണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒരു സാധാരണ ഡെലിവറി സംവിധാനത്തിലുണ്ടാകുന്ന ചെറിയൊരു സാങ്കേതിക തകരാര്‍ കഥാഗതിയില്‍ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

