കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍.
ബൂത്തുകളില്‍ രാവിലെ മുതല്‍ നീണ്ട ക്യൂവാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണ് ഉള്ളത്.
അയർക്കുന്നം സര്‍ക്കാര്‍ എൽ പി സ്കൂളിലെ പത്താം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് അര മണിക്കൂർ വൈകിയാണ് തുടങ്ങിയത്. യന്ത്രത്തകരാര്‍ മൂലമാണ് പത്താം നമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പ് തുടങ്ങാന്‍ വൈകിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ഗ്രിഗോറിയന്‍ സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് മണര്‍കാട് എല്‍പി സ്കൂളിലുമാണ് വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് മണ്ഡലത്തിന് പുറത്താണ് വോട്ട്.
ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അടക്കം 7 പേരാണ് മത്സര രംഗത്തുള്ളത്. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]