തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്നതിന് പിന്നിൽ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ബോധപൂർവമായ ഇടപെടലുകളുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
തലസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം മുതൽ തന്നെ ക്ഷേമ പെൻഷൻ പദ്ധതികൾ നൽകുന്നതിനോട് യുഡിഎഫ് മുഖംതിരിവാണ് കാണിച്ചിട്ടുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നടപ്പിലാക്കിയതും പിന്നീട് ഘട്ടംഘട്ടമായി വർദ്ധിപ്പിച്ചതും എൽഡിഎഫ് സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോൾ ഈ പദ്ധതിയെ തന്നെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നത്.
സമൂഹത്തിലെ അവശ്യ വിഭാഗങ്ങളിൽപ്പെടുന്ന 62 ലക്ഷം സാധാരണക്കാരുടെ ഏക ആശ്രയകേന്ദ്രമാണ് ഈ ക്ഷേമ പെൻഷനെന്നും അദ്ദേഹം വ്യക്തമാക്കി. പെൻഷൻ തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും, ബാധിതരായ മുഴുവൻ ജനങ്ങളെയും അണിനിരത്തി വൻതോതിലുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.വി.
ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

