
നല്ലയിനം വിത്തുകൾ തന്നെ പാകി മുളപ്പിച്ച് തൈകളാക്കാൻ ശ്രദ്ധിക്കുകയാണ് ആദ്യം തന്നെ വേണ്ടത്. വിത്ത് മോശമായാൽ കൃഷിയും മോശമാകും.
മിക്ക കറികളിലും വേണ്ടിവരുന്ന ഒന്നാണ് തക്കാളി. മിക്കവാറും നമ്മൾ കടയിൽ നിന്നായിരിക്കും തക്കാളി വാങ്ങുന്നതും.
എന്നാൽ, പച്ചക്കറികൾ കഴിയുന്നതും വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നത് നല്ലതാണ്. തക്കാളി വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കാം? നല്ലയിനം വിത്തുകൾ തന്നെ പാകി മുളപ്പിച്ച് തൈകളാക്കാൻ ശ്രദ്ധിക്കുകയാണ് ആദ്യം തന്നെ വേണ്ടത്.
വിത്ത് മോശമായാൽ കൃഷിയും മോശമാകും. ഈ വിത്തുകൾ സ്യൂഡോമൊണാസ് ലായനിയിൽ ഇരുപത് മിനിറ്റ് മുക്കിവെച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാം.
പിന്നീടാവാം അവ നടുന്നത്. പ്ലാസ്റ്റിക് ട്രേയിൽ ചകിരിച്ചോറ്, ചാണകപ്പൊടി എന്നിവ മിക്സ് ചെയ്ത് വേണം വിത്തു വിതറാൻ.
തൈകൾ മുളച്ച് 25 ദിവസമാകുമ്പോൾ ഗ്രോബാഗിലോ നിലത്തോ ഇവ മാറ്റി നടുക. 2:1:1 എന്ന കണക്കിൽ കട്ടയില്ലാത്ത മണ്ണും ചാണകപ്പൊടിയും മണ്ണിരക്കമ്പോസ്റ്റും യോജിപ്പിച്ച് എടുക്കുക.
എല്ലുപൊടിയും കുറച്ച് വേപ്പിൻപിണ്ണാക്കും ചേർത്തശേഷം മിശ്രിതം ഗ്രോബാഗിന്റെ പകുതിയോളം നിറച്ച് തൈ നടുക. ഒരു മാസത്തെ വളർച്ചയാകുമ്പോൾ ദ്രവരൂപത്തിലുള്ള വളപ്രയോഗം ചെയ്യാം.
ഗോമൂത്രം പത്തിരട്ടി വെള്ളം ചേർത്ത് ഇലയിലും ചുവട്ടിലും ഒഴിച്ചു കൊടുക്കുന്നതാണ്. ചാണകവും കടലപ്പിണ്ണാക്കും പുളിപ്പിച്ച് നേർപ്പിച്ച് ആഴ്ചയിൽ രണ്ട് ദിവസം കൊടുക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]