അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ ബാഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് കൈമാറില്ലെന്ന് താലിബാൻ വ്യക്തമാക്കി. വ്യോമതാവളത്തിന്റെ നിയന്ത്രണം വീണ്ടെടുക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗ്രഹത്തെ താലിബാൻ മന്ത്രി ഹയാത്തുല്ല മുഹാജിർ ഫറാഹി പരിഹസിച്ചു.
ബാഗ്രാം വ്യോമതാവളം ലഭിക്കുമെന്നത് ട്രംപിന്റെ വെറും സ്വപ്നം മാത്രമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ചരിത്രപരമായ പശ്ചാത്തലം
അഫ്ഗാനിസ്ഥാനിലെ രണ്ട് പതിറ്റാണ്ട് നീണ്ട
യുഎസ് സൈനിക ഇടപെടലുകൾക്ക് കേന്ദ്രമായിരുന്നത് ബാഗ്രാം വ്യോമതാവളമായിരുന്നു. 2021 ഓഗസ്റ്റിൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്ന് പൂർണമായും പിൻവാങ്ങിയതിന് പിന്നാലെ, താലിബാൻ അധികാരം പിടിച്ചെടുക്കുകയും ഈ വ്യോമതാവളം അവരുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
ട്രംപിന്റെ നിലപാടും താലിബാന്റെ എതിർപ്പും
ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ, ബാഗ്രാം വ്യോമതാവളത്തിന്റെ തന്ത്രപ്രധാനമായ പ്രാധാന്യം അമേരിക്ക തിരിച്ചറിയുന്നുണ്ട്. ഇറാനിലെ സൈനിക ഇടപെടൽ സമയത്തും ഈ താവളത്തിന്റെ പ്രസക്തി യുഎസ് ഗൗരവമായി കണ്ടിരുന്നു.
ബാഗ്രാം വ്യോമതാവളം തങ്ങളുടെ നിയന്ത്രണത്തിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. 2025-ൽ അദ്ദേഹം ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുകയും, “ഞങ്ങൾ അത് തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണ്.
ആ താവളം ഞങ്ങൾക്ക് തിരിച്ചുവേണമെന്നാണ്” എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ട്രംപിന്റെ ഇത്തരം നീക്കങ്ങളെ തുടക്കം മുതൽ തന്നെ താലിബാൻ ശക്തമായി എതിർത്തുപോരുന്നു.
പാക്കിസ്ഥാനും അഫ്ഗാനും തമ്മിലുള്ള സമീപകാല തർക്കങ്ങളിൽ അമേരിക്ക പാക്കിസ്ഥാന് നൽകിയ പരസ്യ പിന്തുണ താലിബാനിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ബാഗ്രാമിൽ താലിബാൻ തങ്ങളുടെ ആധിപത്യം തുടരുമെന്നതിൽ മാറ്റമില്ലെന്ന് ഭരണകൂടം ഉറപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

