ബിസ്ക്കറ്റിന് 2400 രൂപ, പഞ്ചസാരയ്ക്ക് 4,914; പിടിവിട്ട് വിലക്കയറ്റം, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഗാസ നിവാസികളുടെ പെരുന്നാൾ നമസ്കാരം
ഗാസ∙ ഈദുൽ അദ്ഹയുടെ പുലരിയിൽ ഗാസയിൽ പെരുന്നാൾ നമസ്കാരം നടന്നത് പള്ളികളിലോ വീടുകളിലോ സ്കൂളുകളിലോ അല്ല. മറിച്ച് തെരുവുകളിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ്.
ഭക്ഷണമില്ല, കുട്ടികൾക്ക് പെരുന്നാളിന് ധരിക്കാൻ പുതിയ വസ്ത്രങ്ങളില്ല, ആഘോഷങ്ങളില്ല, എങ്ങും മൗനം മാത്രമാണ്. പിന്നെ കേൾക്കുന്നത് ഇസ്രയേലിന്റെ ബോംബാക്രമണങ്ങളുടെ ശബ്ദവും.
അവശ്യവസ്തുക്കളുടെയും ഭക്ഷണസാധനങ്ങളുടെയും വിലയും ഗാസയിൽ വർധിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു പായ്ക്കറ്റ് ബിസ്ക്കറ്റിന് 24 യൂറോയാണ് വില.
ഏകദേശം 2,400 രൂപ. ഗാസയിലെ സാധനങ്ങളുടെ വില ഇങ്ങനെ
Also Read
ഒരു ലിറ്റർ പാചക എണ്ണ: 170 ഷെക്കൽ (ഏകദേശം 4,177 രൂപ)
ഒരു കിലോഗ്രാം പഞ്ചസാര: 200 ഷെക്കൽ (ഏകദേശം 4,914 രൂപ)
ഒരു കിലോഗ്രാം പാൽപ്പൊടി: 35 ഷെക്കൽ (ഏകദേശം 860 രൂപ)
ഒരു കിലോഗ്രാം മാവ്: 60 ഷെക്കൽ (ഏകദേശം 1,474 രൂപ)
ഒരു കിലോഗ്രാം ഉപ്പ്: 20 ഷെക്കൽ (ഏകദേശം 491 രൂപ)
ഒരു കിലോഗ്രാം തക്കാളി: 45 ഷെക്കൽ (ഏകദേശം 1,106 രൂപ)
ഒരു കിലോഗ്രാം ഉള്ളി: 180 ഷെക്കൽ (ഏകദേശം 4,423 രൂപ)
ഒരു കിലോഗ്രാം ഉരുളക്കിഴങ്ങ്: 80 ഷെക്കൽ (ഏകദേശം 1,966 രൂപ)
ഒരു കിലോഗ്രാം പരിപ്പ്: 35 ഷെക്കൽ (ഏകദേശം 860 രൂപ)
Also Read
അതേസമയം ഗാസയിലേക്കെത്തുന്ന വസ്തുക്കൾ ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോകുകയാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു.
ഗാസയിലേക്ക് സഹായവുമായി പോയ ട്രക്കുകളിൽ ഭൂരിഭാഗവും കൊള്ളയടിക്കപ്പെട്ടുവെന്നും ഇസ്രയേൽ അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ ഗാസയിലെ ഏകദേശം 5 ലക്ഷം ആളുകൾ കൊടും പട്ടിണിയിലേക്ക് എത്തുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ) പ്രവചിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

