ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. ഹസീനയുടെ ഭരണകാലത്തെ തിരോധാനങ്ങൾ മുൻനിറുത്തി ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണൽ (ഐ.സി.ടി) ആണ് വാറണ്ട് പുറപ്പെടുവിച്ചത്. മുൻ സൈനിക ഉപദേഷ്ടാവ് അടക്കം മറ്റ് 11 ഉദ്യോഗസ്ഥർക്കെതിരെയും വാറണ്ടുണ്ട്. ഹസീന ഭരണത്തിനിടെ 500ലേറെ പേരെ സുരക്ഷാ സേന തട്ടിക്കൊണ്ടു പോയെന്നും ചിലരെ രഹസ്യ കേന്ദ്രങ്ങളിൽ തടവിലാക്കിയെന്നുമാണ് ആരോപണം.
സംവരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതിലെ പങ്ക് ആരോപിച്ച് ഐ.സി.ടി കഴിഞ്ഞ ഒക്ടോബറിലും ഹസീനയ്ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 800ലേറെ പേരാണ് കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന 2024 ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടി. ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]