ഡോക്ടറെ കാണാൻ ക്യു നിന്ന സ്ത്രീയുടെ തോളിൽ കിടന്ന ബാഗിൽ നിന്ന് പണമടങ്ങിയ പഴ്സ് തട്ടിയെടുത്തു: സംഭവം കോട്ടയം മെഡി.കോളജിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഡോക്ടറെ കാണാൻ ക്യു നിന്ന രോഗിയുടെ പണമടങ്ങിയപഴ്സ് ആരോ അടിച്ചു മാറ്റി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
യുറോ വിഭാഗത്തിൽ ഒ.പി.
ടിക്കറ്റെടുത്തശേഷം ഡോക്ടറുടെ മുറിയുടെ വാതിൽക്കൽ ക്യു നിന്ന സ്ത്രീയുടെ പഴ്സാണ് ആരോ തട്ടിയെടുത്തത്. ഒ.പി.
ടിക്കറ്റെടുക്കുമ്പോൾ ഒരു നമ്പർ കിട്ടും. ഈ നമ്പർ അനുസരിച്ചാണ് ഡോക്ടറെ കാണാൻ അവസരം ലഭിക്കുക.
തന്റെ നമ്പർ ആയോ എന്നറിയുന്നതിന് ഡോക്ടർ ഇരിക്കുന്ന മുറിയുടെ വാതിൽക്കൽ രോഗികൾ ക്യു പാലിച്ച് നില്ക്കും. അതുപോലെ നിന്ന സ്ത്രീയുടെ പഴ്സാണ് ആരോ മോഷ്ടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോളിൽ കിടന്ന ബാഗിനുള്ളിലാണ് പഴ്സ് സൂക്ഷിച്ചിരുന്നത്. ഇടയ്ക്ക് ബാഗ് തുറന്നു കിടക്കുന്നതു കണ്ട് പരിശോധിച്ചപ്പോഴാണ് പഴ്സ് കാണാനില്ല എന്നറിയുന്നത്.
ഇവരുടെ പരിഭ്രമവും ബാഗിലെ തെരച്ചിലും കണ്ട് മറ്റു രോഗികൾ അന്വേഷിച്ചപ്പോഴാണ് പഴ്സ് കാണാതായ വിവരം അറിയുന്നത്.
തോളിൽ കിടന്ന ബാഗിൽ നിന്ന് പിന്നിൽ നിന്ന ആരോ പഴ്സ് തട്ടിയെടുത്തതാകാമെന്നു കരുതുന്നു. നൂറുകണക്കിന് ആളുകൾ വരുന്ന മെഡിക്കൽ കോളജിൽ രോഗിയേത് മോഷ്ടാവ് ഏത് എന്ന് തിരിച്ചറിയാനാവില്ല.
രോഗി ചമഞ്ഞ് മോഷണം നടത്താൻ എത്തുന്ന സ്ത്രീകൾ അടക്കമുള്ള ഗൂഢസംഘം ഇവിടെ വിലസുന്നുണ്ട്. ഒ.പി.
ചീട്ട് കൈവശമുണ്ടെങ്കിൽ ആരും സംശയിക്കില്ല. ദിവസവും നിരവധി മോഷണങ്ങളാണ് ഇവിടെ നടക്കുന്നത്.
പലരും പരാതിപ്പെടാറില്ലാത്തതിനാൽ പുറം ലോകം അറിയുന്നില്ല Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

