കൊച്ചി: ചലച്ചിത്ര പ്രവർത്തകർ ചേർന്ന് യുവ ഡോക്ടറെ മർദിച്ച സംഭവത്തിൽ നടി അതുല്യ ചന്ദ്രയുടെ പങ്ക് വ്യക്തമാക്കുന്ന നിർണായക വിവരങ്ങളുമായി പൊലീസ് അന്വേഷണ സംഘം. നടിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണത്തിന്റേയും ഭീഷണിയുടേയും ആസൂത്രണം നടന്നതെന്നാണ് പൊലീസിന്റെ ഔദ്യോഗിക കണ്ടെത്തൽ.
അതുല്യയുടെ ബന്ധുവുമായി ഡോക്ടറുണ്ടായിരുന്ന സൗഹൃദമാണ് ഈ തർക്കങ്ങളിലേക്കും അനിഷ്ട സംഭവങ്ങളിലേക്കും നയിച്ചത്.
തുടർന്ന് ഈ വിഷയം ഒതുക്കിത്തീർക്കുന്നതിനായി നടിയും ബിപിൻ പെരുമ്പള്ളിയും ഉൾപ്പെടെയുള്ളവർ ഡോക്ടറോട് വൻതുക ആവശ്യപ്പെടുകയായിരുന്നു. ആറ് കോടി രൂപയാണ് പ്രതികൾ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.
എന്നാൽ ഇത്രയും വലിയ തുക നൽകാൻ കഴിയില്ലെന്ന് ഡോക്ടർ വ്യക്തമാക്കിയതോടെ ഭീഷണി ശക്തമാക്കി. ഡോക്ടറുടെ സ്വകാര്യ ദൃശ്യങ്ങളും വ്യക്തിപരമായ ചാറ്റുകളും സമൂഹമാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുമെന്ന് സംഘം പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ സമ്മർദ്ദങ്ങൾക്ക് ഡോക്ടർ വഴങ്ങാതെ വന്നതോടെയാണ് ക്രൂരമായ മർദനത്തിന് പ്രതികൾ മുതിർന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

