പട്ന: ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹയുടെ വാഹനവ്യൂഹത്തിന് നേരെ അദ്ദേഹത്തിന്റെ മണ്ഡലമായ ലഖിസറായിയിൽ ആക്രമണം. ജനക്കൂട്ടം അദ്ദേഹത്തിന്റെ വാഹനം തടഞ്ഞുനിർത്തി കല്ലെറിയുകയും മൂർദാബാദ് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
മൂന്ന് തവണ എംഎൽഎയായ ഭൂമിഹാർ നേതാവായ സിൻഹ, ഇത്തവണയും സിറ്റിംഗ് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട
വോട്ടെടുപ്പ് പുരോഗമിക്കവേ, പോളിംഗ് ബൂത്തുകൾ സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രതിഷേധത്തിന് പിന്നിൽ പ്രധാന പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) ഗുണ്ടകളാണെന്ന് ബിജെപി നേതാവായ സിൻഹ ആരോപിച്ചു.
“ബിഹാറിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വരും. അവരുടെ നെഞ്ചത്ത് ഞങ്ങൾ ബുൾഡോസർ കയറ്റും,” അദ്ദേഹം രോഷത്തോടെ പറഞ്ഞു.
ചില ബൂത്തുകളിൽ ബൂത്ത് പിടിത്തം നടന്നതായും അദ്ദേഹം ആരോപിച്ചു. “എന്റെ പോളിംഗ് ഏജന്റിനെ ബൂത്തിൽ നിന്ന് പുറത്താക്കി.
ജനങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ല,” സിൻഹ കൂട്ടിച്ചേർത്തു. അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരമായാണ് നടക്കുന്നതെന്നും പോലീസ് അറിയിച്ചു.
ബൂത്ത് പിടിത്തം സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി അജയ് കുമാർ പറഞ്ഞു. “ഞങ്ങൾ സ്ഥലത്തെത്തിയപ്പോൾ വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നതാണ് കണ്ടത്.
ആരെങ്കിലും വോട്ട് ചെയ്യുന്നത് തടഞ്ഞാൽ കർശന നടപടിയെടുക്കും,” അദ്ദേഹം വ്യക്തമാക്കി. രണ്ട് ബൂത്തുകളിൽ ബിജെപിയുടെ പോളിംഗ് ഏജന്റിനെ ഭീഷണിപ്പെടുത്തി എന്ന ആരോപണവും ഐപിഎസ് ഉദ്യോഗസ്ഥൻ തള്ളി.
#WATCH | #BiharElection2025 | RJD supporters surround Deputy CM and BJP candidate from Lakhisarai constituency, Vijay Kumar Sinha’s car, hurl slippers and chant “Murdabad”, forbidding him from going ahead. Police personnel present here. Visuals from Lakhisarai.
pic.twitter.com/qthw0QWL7G — ANI (@ANI) November 6, 2025 മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം വിജയ് കുമാർ സിൻഹയെ കൂടുതൽ പ്രകോപിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഭീരുവും കഴിവുകെട്ടവനുമാണെന്ന് ഉപമുഖ്യമന്ത്രി തുറന്നടിച്ചു.
ലഖിസരായിയിലെ സിറ്റിംഗ് എംഎൽഎയായ സിൻഹ, കോൺഗ്രസിന്റെ അമരേഷ് കുമാറിനെതിരെയാണ് ഇത്തവണ മത്സരിക്കുന്നത്. ജൻ സുരാജ് പാർട്ടിയുടെ സൂരജ് കുമാറും മത്സരരംഗത്തുണ്ട്.
നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ബിഹാർ ഡിജിപിക്ക് നിർദ്ദേശം നൽകി.
#WATCH | Deputy CM and BJP candidate from Lakhisarai constituency, Vijay Kumar Sinha says, “These are the goons of RJD. Satta mein aa rahi hai NDA isliye inke chhati pe bulldozer chalega.
The goons are not letting me visit the village. Vijay Sinha is going to win…They turned… https://t.co/4uKBAq7bC0 pic.twitter.com/kY3Ti6Qzl0 — ANI (@ANI) November 6, 2025 FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

