പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണയിൽ ഇതര സംസ്ഥാന തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റു വീണു. ബീഹാർ സ്വദേശി താഹിറി(18)ന് ആണ് ഷോക്കേറ്റത്.
പെരിന്തൽമണ്ണ – കോഴിക്കോട് റോഡിലെ കെട്ടിടത്തിൽ ആയിരുന്നു ജോലി. ജോലിക്കിടെ ഷോക്കേറ്റ താഹിർ താഴേക്ക് തെറിച്ച് വീണു.
മറ്റൊരു തൊഴിലാളിയായ സന്നദ്ധ പ്രവർത്തകൻ സിപിആർ നൽകിയതാണ് താഹിറിന് തുണയായത്. താഹിർ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചകിത്സ തേടി.
അതേസമയം എറണാകുളത്ത് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ഒരു യുവാവ് ഷോക്കേറ്റു മരിച്ചു. കാക്കനാട് അത്താണി സ്വദേശി നൗഷാദ് ഉമ്മര്‍(44)ആണ് മരിച്ചത്.
കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ചെളി നീക്കുമ്പോഴാണ് നൗഷാദിന് ഷോക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഓട്ടോ തൊഴിലാളിയും ഫുട്ബോള്‍ പരിശീലകനുമാണ് നൗഷാദ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]