യെമനിൽ വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഹൂതി വിഭാഗം നടത്തിയ ശക്തമായ ആക്രമണത്തിൽ 30 പേർ ദാരുണമായി കൊല്ലപ്പെട്ടു. 2022-ന് ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ സായുധ ആക്രമണമാണിത്.
മാരിബ്, ഹദ്രാമൗട്ട് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്സ് ക്യാമ്പുകൾ ലക്ഷ്യമിട്ടായിരുന്നു ഈ ഭീകരാക്രമണം അരങ്ങേറിയത്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും, ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ കിരാതമായ നടപടിയെ യെമൻ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സമാധാനാന്തരീക്ഷവും തകർക്കാനുള്ള നീക്കമാണ് ഹൂതികളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

