കൃത്രിമ ബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ കെഎസ്ആർടിസിയെ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ പുതിയ എഐ അധിഷ്ഠിത വാട്സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തനസജ്ജമായ 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, പരിഷ്കരിച്ച കൊറിയർ സർവീസ് എന്നിവയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യലബ്ധിക്കും മുൻപ് തിരുവിതാംകൂറിൽ തുടക്കം കുറിച്ച കെഎസ്ആർടിസി ചരിത്രത്തിൽ നിരവധി പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ സർക്കാരിന്റെ ശക്തമായ പിന്തുണയോടുകൂടിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

