അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ (AMMA) നിന്ന് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. സംഘടനയിൽ നിലനിൽക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല തങ്ങൾ പിന്മാറുന്നതെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സംഘടനയ്ക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകളും അധികാരമോഹവും ലക്ഷ്യങ്ങളിൽ നിന്ന് സംഘടനയെ ദുർബലപ്പെടുത്തിയെന്ന് ഇവർ വിമർശിക്കുന്നു. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പുറത്തുവിട്ട
കുറിപ്പിലൂടെയാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. തങ്ങളുടെ ഈ പടിയിറക്കം കേവലമൊരു പിന്മാറ്റമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് ഇവർ കുറിക്കുന്നു.
“ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങൾക്കായി സംഘടനയിൽ പോരാടി. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമായിരുന്നു മറുപടി” എന്നും നടിമാർ ചൂണ്ടിക്കാട്ടുന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഉണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്നും ഇവർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

