അന്താരാഷ്ട്ര വിമാനയാത്രകൾക്കായി പ്രത്യേക നിരക്ക് ഇളവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ‘എക്സ്പ്ലോർ മോർ സെയിൽ’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന പുതിയ പദ്ധതിയിലൂടെ ടിക്കറ്റ് നിരക്കിൽ 15 ശതമാനം വരെ കിഴിവ് യാത്രക്കാർക്ക് ലഭ്യമാകും.
മാർച്ച് 27, 2025 വരെയുള്ള യാത്രകൾക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. ഈ മാസം ഒൻപതാം തീയതി വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക.
എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി നിലവിൽ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാണ്. ജൂലൈ ആറ് മുതൽ മറ്റ് ബുക്കിംഗ് ചാനലുകൾ വഴിയും യാത്രക്കാർക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
‘എക്സ്പ്രസ് ലൈറ്റ്’, ‘എക്സ്പ്രസ് വാല്യൂ’ എന്നീ നിരക്കുകളിലാണ് ഈ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്. ഓഫർ കാലയളവിൽ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് അധികമായി കൺവീനിയൻസ് ഫീ ഈടാക്കുന്നതല്ല.
ഇതിനു പുറമെ, യാത്രാ തീയതി ഒരു തവണ സൗജന്യമായി മാറ്റാനുള്ള അവസരവും കമ്പനി ഉറപ്പാക്കുന്നുണ്ട്. ടാറ്റാ ന്യൂപാസ് (Tata NeuPass) അംഗങ്ങൾക്ക് 500 രൂപ വരെയുള്ള അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂകോയിനുകളും ലഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

