പാലക്കാട് നെന്മാറയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിലെ വിധി പ്രഖ്യാപനം മാറ്റിവെച്ചു. കേസിലെ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ ഇന്ന് വിധി പുറപ്പെടുവിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ, പാലക്കാട് അഡീഷണൽ സെഷൻസ് കോടതി നാലിലെ ജഡ്ജിക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് വിധി മാറ്റിവെക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ വിധി പ്രഖ്യാപിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിൽ ദാരുണമായ സംഭവം അരങ്ങേറിയത്. ബോയൻ കോളനി സ്വദേശികളായ സുധാകരൻ, ഇദ്ദേഹത്തിന്റെ മാതാവ് ലക്ഷ്മി എന്നിവരെയാണ് പ്രതിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
ഈ കേസുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. 2019-ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു.
തുടർന്ന് നടന്ന ഇരട്ടക്കൊലപാതകം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. പ്രതിയായ ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളിൽ നിന്നും അകന്നുകഴിയുകയാണ്.
ഇതിന് കാരണക്കാരായി പ്രതി കാണുന്നത് സജിത, സുധാകരൻ, ലക്ഷ്മി എന്നിവരെയാണെന്നാണ് കേസ് അന്വേഷണത്തിൽ വ്യക്തമായത്. കോടതിയുടെ അടുത്ത സിറ്റിംഗിൽ വിധി പ്രഖ്യാപനം ഉണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

