കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ മദ്യലഹരിയിലായിരുന്ന സഹോദരൻ സ്വന്തം സഹോദരനെ കുത്തിക്കൊലപ്പെടുത്തി. കൊടുവള്ളി വലിയപറമ്പ് കത്തറമ്മൽ താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സംഭവത്തിൽ സഹോദരൻ പ്രമോദിനെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പതിനൊന്നുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
സ്വത്തുതർക്കത്തെ ചൊല്ലിയുണ്ടായ തർക്കവും സംഘർഷവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിലായിരുന്ന പ്രമോദ് കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രസാദിനെ കുത്തുകയായിരുന്നു.
വീടിനു മുന്നിൽ റോഡരികിൽ വെച്ച് കുത്തേറ്റ പ്രസാദിനെ പ്രതി പിന്നീട് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പ്രമോദ് തന്നെയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.
വിവരമറിഞ്ഞയുടൻ കൊടുവള്ളി പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഒരേ വീട്ടിൽ താമസിക്കുന്ന ഇരുവരും അവിവാഹിതരാണ്.
മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. കൂലിപ്പണിക്കാരനായ ഇവർക്ക് മറ്റ് സഹോദരങ്ങളുണ്ടെങ്കിലും അവർ വേറിട്ടാണ് താമസിക്കുന്നത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

