തിരുവനന്തപുരം പെരിങ്ങമല സ്വദേശിയായ പതിനേഴുകാരൻ ശിവസൂര്യ സംഘർഷത്തിനിടെ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ അജിത്, കാർത്തിക് എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പുന്നമൂട് ജംഗ്ഷനിൽ വെച്ച് നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ലഹരി ഉപയോഗത്തെ തുടർന്നുള്ള തർക്കത്തിനിടെ ഇവർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു.
ഈ സംഭവത്തിനിടയിൽ ശിവസൂര്യ അബദ്ധത്തിൽ ചില്ല് ഗ്ലാസിന് പുറത്തേക്ക് വീഴുകയും, ശരീരത്തിൽ ചില്ലുകൾ ആഴ്ന്നിറങ്ങി ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റ ശിവസൂര്യയെ പ്രതികളായ അജിത്, കാർത്തിക് എന്നിവർ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ, വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവാവ് മരണത്തിന് കീഴടങ്ങി. ശരീരമാസകലം ഗുരുതരമായ മുറിവുകൾ ഉണ്ടായതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

