നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘പ്രതിഛായ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതിയാക്രങ്ങളുമായി മുന്നേറുന്നു.
റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തിൽ തന്നെ മികച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു. പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ട് ഒരു പക്കാ ഫാമിലി പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം മുന്നേറുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ അമരൻ എന്ന ഗാനം പുറത്തുവിട്ടിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്.
ജോബ് കുര്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ മുഖ്യമന്ത്രി വർഗീസായി എത്തിയ ബാലചന്ദ്രമേനോന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്.
അന്തരിച്ച ജനനായകൻ ഉമ്മൻചാണ്ടിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏറെ കാലത്തിന് ശേഷം ബാലചന്ദ്രമേനോൻ കൈകാര്യം ചെയ്യുന്ന ഏറ്റവും ശക്തമായ വേഷങ്ങളിലൊന്നാണ് ഇത്.
ജോൺ വർഗീസ് എന്ന കഥാപാത്രമായി നിവിൻ പോളി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പുറത്തെടുത്തിരിക്കുന്നത്. നിവിൻ പോളിയുടെ ഏറ്റവും മികച്ച പ്രകടനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്.
അച്ഛനും മകനും തമ്മിലുള്ള വൈകാരിക രംഗങ്ങളും ചിത്രത്തിന്റെ വലിയ പ്ലസ് പോയിന്റാണ്. ബി.
ഉണ്ണികൃഷ്ണൻ എന്ന എഴുത്തുകാരന്റെയും സംവിധായകന്റെയും ശക്തമായ തിരിച്ചുവരവ് കൂടിയാണ് ‘പ്രതിഛായ’. സംഭാഷണങ്ങളിലെ മൂർച്ചയും കുടുംബബന്ധങ്ങൾക്ക് നൽകിയിട്ടുള്ള പ്രാധാന്യവുമാണ് സിനിമയെ ജനപ്രിയമാക്കുന്നത്.
വെറുമൊരു രാഷ്ട്രീയ സിനിമ എന്നതിലുപരി വൈകാരികമായ ഒരു കുടുംബയാത്ര കൂടിയാണ് ഈ ചിത്രം. ഹരിശ്രീ അശോകൻ, ഷറഫുദ്ധീൻ തുടങ്ങിയവരുടെ അസാമാന്യ പ്രകടനവും ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്ക് കൂടുതൽ കരുത്ത് പകരുന്നു.
വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

