
ന്യൂഡൽഹി- യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റൈഫിൾ എടുത്ത് ഉന്നം പിടിക്കുന്ന ദൃശ്യങ്ങൾ എക്സിൽ വൈറൽ. ലഖ്നൗവിൽ നടന്ന ‘നോ യുവർ ആർമി’ ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സൈനികരോട് സംസാരിക്കുകയും റൈഫിൾ എടുത്ത് ഉന്നം പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലായത്.
ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. മൂന്ന് ദിവസം നീളുന്ന നോ യുവർ ആർമി ഫെസ്റ്റിവൽ വഴി ടാങ്കുകളും പീരങ്കികളും തോക്കുകളും ഉൾപ്പെടെ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന വിവിധ ആയുധങ്ങൾ പ്രദർശിപ്പിക്കുകയാണ് ലക്ഷ്യം.
ഇന്ത്യൻ സൈന്യത്തെ അറിയാൻ യുവാക്കൾക്കുള്ള അവസരമാണിതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ജനുവരി 15 ന് ലഖ്നൗവിൽ നടക്കുന്ന ആർമി ഡേ പരേഡിന്റെ മുന്നോടിയായാണ് ‘നോ യുവർ ആർമി’ ഫെസ്റ്റിവൽ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
