സംസ്ഥാന കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആവിഷ്കരിച്ച കതിർ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം മോഹൻലാലിനെ തിരഞ്ഞെടുത്തു. വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ കേരളത്തിലെ 500 വിദ്യാലയങ്ങളിൽ കാർഷിക ക്ലബ്ബുകൾക്ക് രൂപം നൽകും.
പദ്ധതിയുടെ ഉദ്ഘാടന വേളയിൽ ആശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ നടത്തിയ പരാമർശങ്ങൾ ശ്രദ്ധേയമായി. “കൃഷി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും വീടിനോടു ചേർന്ന് കൃഷി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
കുട്ടികളിലെ കാർഷിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനുള്ള കതിർ കാർഷിക ക്ലബ് പദ്ധതി ഏറെ പ്രാധാന്യമുള്ളതും സന്തോഷകരവുമാണ്. കൃഷിയിൽ ഏർപ്പെടുന്ന കുട്ടികൾക്ക് വെയിറ്റേജ് മാർക്ക് നൽകാനുള്ള തീരുമാനം പ്രോത്സാഹനജനകമാണ്.
കൃഷിയാകണം കുട്ടികളുടെ ലഹരി. മാറ്റം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണ്.
വെർച്വൽ ലോകത്തെ സ്ക്രീനുകളിൽനിന്ന് മാറി മണ്ണിലേക്കിറങ്ങാൻ കുട്ടികളും തയാറാകണം. ഓരോ കുട്ടിക്കും ഇന്നുതന്നെ ഒരു വിത്തെങ്കിലും നട്ടുതുടങ്ങാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.” തന്റെ മാതാപിതാക്കളുടെ സ്മരണാർഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷന്റെ പൂർണ്ണ പിന്തുണ പദ്ധതിക്ക് അദ്ദേഹം ഉറപ്പുനൽകി.
മോഹൻലാൽ ഈ ദൗത്യം ഏറ്റെടുത്തതിലൂടെ കാർഷിക മേഖലയിൽ വലിയൊരു മുന്നേറ്റത്തിനാണ് തുടക്കമാകുന്നതെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി.സിദ്ദിഖ് അഭിപ്രായപ്പെട്ടു.
അടുത്ത അധ്യയന വർഷത്തോടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഈ പദ്ധതി വ്യാപിപ്പിക്കാനാണ് കൃഷിവകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി പ്രത്യേക നോഡൽ ഓഫിസർമാരെ നിയമിക്കും.
പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് രണ്ട് ദിവസത്തെ പരിശീലന പരിപാടിയും ഇതിനകം പൂർത്തിയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

