സ്വവസതിയിലേക്ക് ചില യൂട്യൂബർമാരും മാധ്യമപ്രവർത്തകരും അനുവാദമില്ലാതെ അതിക്രമിച്ചു കടക്കുന്നുവെന്ന് പരാതിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) മുഖ്യ വക്താവ് സൗരവ് ദാസ് രംഗത്ത്. തന്റെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുകയും, ചിലർ വീട്ടിൽ പ്രവേശിച്ചു അകത്തുനിന്നുള്ള ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
ഇത്തരം നടപടികൾ വ്യക്തിയുടെ സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും, തനിക്കും കുടുംബത്തിനും ഇതുമൂലം കടുത്ത സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നതെന്നും സൗരവ് ദാസ് ബുധനാഴ്ച എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാണിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തന്റെ വസതിയിൽ വെച്ച് മറ്റു വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

