ഡൽഹിയിലെ ടിലംഗ്പുർ കൊട്ല ഗ്രാമത്തിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. നിഷ (24), ഭർത്താവ് വിനയ് (28) എന്നിവരാണ് മരിച്ചത്.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം പ്രകടിപ്പിച്ച ഭർത്താവ്, ബാറ്ററി ഉപയോഗിച്ച് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
മൂന്ന് വയസ്സുള്ള മകളുമുണ്ട്. കഴിഞ്ഞ ഏഴ് മാസമായി കോട്ലയിലെ വാടക വീട്ടിലായിരുന്നു ഇവരുടെ താമസം.
കൊലപാതകത്തിന് ശേഷം വിനയ് അലുമിനിയം ഫോസ്ഫൈഡ് എന്ന വിഷം കഴിച്ചു. തുടർന്ന് മകളെയും കൂട്ടി നൂറ് മീറ്റർ അകലെയുള്ള അമ്മയുടെ വീട്ടിലെത്തി.
വൈകിട്ട് ആറ് മണിയോടെ താൻ ഭാര്യയെ കൊലപ്പെടുത്തിയ വിവരം സഹോദരി പ്രിയയോട് ഇയാൾ വെളിപ്പെടുത്തി. നിഷ ഫോണിൽ മറ്റാരോടോ സംസാരിച്ചതിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിനയ് സഹോദരിയോട് വിശദീകരിച്ചു.
തന്റെ സഹോദരിയോട് നിഷയെ പോയി നോക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ പ്രിയ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. പരിഭ്രാന്തയായ പ്രിയ അയൽവാസികളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു.
ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

