ബെംഗളുരുവിൽ റാപ്പിഡോ ബൈക്ക് ടാക്സി അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളി യുവതിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും സഹായവും നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ സാനി കൃഷ്ണന്റെ ആരോഗ്യനിലയിൽ കമ്പനി അനുശോചനം രേഖപ്പെടുത്തി.
പരിക്കേറ്റ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഇൻഷുറൻസ് ആനുകൂല്യങ്ങൾ സാനി കൃഷ്ണന് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി റാപ്പിഡോ വക്താവ് വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയായ സാനി കൃഷ്ണൻ നിലവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നേരത്തെ, കമ്പനിയുടെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായം ലഭിക്കുന്നില്ലെന്ന് കാണിച്ച് യുവതിയുടെ സഹോദരൻ ദിപുൽ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ അടിയന്തര ഇടപെടലുമായി കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

