സിഎംആർഎൽ-എക്സാലോജിക് മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെ സ്വാഗതം ചെയ്ത് പരാതിക്കാരനും ബിജെപി നേതാവുമായ ഷോൺ ജോർജ്. കേസിൽ ഇഡി അന്വേഷണം തടയാൻ ഇനി ആർക്കും കഴിയില്ലെന്നും, വീണ നടത്തിയിട്ടുള്ളത് ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ ഷോൺ ജോർജ് വ്യക്തമാക്കിയതിങ്ങനെ: “ഇനി ഒരു തരത്തിലും ഇഡി അന്വേഷണത്തെ തടയാൻ ആർക്കും കഴിയില്ലെന്നും വീണ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണെന്നും ഷോൺ ജോർജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായ നിയമപരമായ എല്ലാ നടപടികളെയും തടയാന്‍ ശ്രമിച്ചു.
ഇനി അതിന് അവര്‍ക്ക് കഴിയില്ല. ഇഡിയ്ക്ക് ഇനി കൂടുതലായി അന്വേഷിക്കേണ്ടി വരില്ല.
എസ്എഫ്ഐഒ അന്വേഷണത്തില്‍ തന്നെ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍”. കഴിഞ്ഞ രണ്ട് വർഷമായി നിയമനടപടികളെ പ്രതിരോധിക്കാൻ പലവിധ ശ്രമങ്ങൾ നടന്നെങ്കിലും അവ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തിയ അന്വേഷണത്തിൽ തന്നെ പിഎംഎൽഎ ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ വ്യക്തമായിട്ടുണ്ടെന്നും, അതിനാൽ ഇഡിക്ക് കൂടുതൽ സമയം നഷ്ടപ്പെടുത്താതെ അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

