ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിമാരിലൊരാളാണ് മലൈക അറോറ. തീവ്രമായ വർക്ക്ഔട്ടുകളും മികച്ച ഡയറ്റ് പ്ലാനുകളുമാണ് മലെെക പിന്തുടരുന്നത്. ദിവസവും രാവിലെ നെയ്യ് കഴിക്കാറുണ്ടെന്ന് മലെെക പറയുന്നു. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതും തന്റെ ശീലങ്ങളിലൊന്നാണ് അവർ പറയുന്നു.

ഹോർമോൺ ബാലൻസ് മുതൽ മാനസികാരോഗ്യത്തിന് വരെ എല്ലാത്തിനും ഉറക്കം അത്യാവശ്യമാണെന്നും മലെെക പറയുന്നു. വാട്ടർ തെറാപ്പി എന്നത് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. എല്ലാ ദിവസവും വാട്ടർ തെറാപ്പി ചെയ്യാറുണ്ടെന്നും കൂടെ. ധ്യാനം, യോഗ, ശരിയായ ഭക്ഷണം എന്നിവയാണ് ആരോഗ്യത്തിനായി ശ്രദ്ധിക്കുന്നതെന്നും മലെെക പറയുന്നു.

ശരീരഭാരവും മാനസികാരോഗ്യവും നിലനിർത്തുന്നതിനായി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് പിന്തുടരുന്നയാളാണ് മലൈക. കൃത്യമായ ഡയറ്റ് പിൻതുടരുന്നതിനൊപ്പം തന്നെ, മിതമായ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നതാണ് മലൈകയുടെ മറ്റൊരു രീതി.

ഒരു ദിവസത്തിലെ എന്റെ അവസാന ഭക്ഷണം വൈകുന്നേരം 7 മണിക്കാണ്. പിന്നെ ഞാൻ ഭക്ഷണം കഴിക്കാറില്ല. അതിനുശേഷം അടുത്ത ദിവസം വരെ ഒന്നും കഴിക്കാതിരിക്കാൻ ഞാൻ ശ്രമിക്കും. രാവിലെ നേരത്തെ എഴുന്നേൽക്കും. നെയ്യ് കഴിച്ചാണ് ഞാൻ ഉപവാസം അവസാനിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12 നാണ് എന്റെ ആദ്യത്തെ ഭക്ഷണം കഴിക്കുന്നത്. അതാണ് എന്റെ പ്രധാന ഭക്ഷണമെന്നും മലെെക പറയുന്നു.

ഭക്ഷണം എപ്പോഴും ബൗളിൽ ആണ് കഴിക്കാറുള്ളത്. ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ പ്ലേറ്റിനെക്കാൾ നല്ലത് ബൗൾ ആണെന്നും മലൈക പറയുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]