

ഏഴാം ക്ലാസ് പാസ് ആണോ നിങ്ങള്‍??എന്നാൽ അരലക്ഷത്തോളം രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ ജോലികളുണ്ട്….!!
സ്വന്തം ലേഖിക
ഈ പുതുവര്‍ഷത്തില്‍ നല്ല ശമ്പളത്തില്‍ ഒരുസര്ക്കാര്ജോലിക്കായി അന്വേഷിക്കുന്നവര്‍ക്ക് ഇതാ ഒരവസരം. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ഇപ്പോള്‍ ഏഴാം ക്ളാസ് പാസായവര്‍ക്ക് സാധിക്കും.
പത്തോളം വേക്കൻസികളിലേക്ക് അപേക്ഷിക്കുന്നതിന് (https://www.keralapsc.gov.in/). എന്ന കേരള പി.എസ്.സിയുടെ വെബ്സൈറ്റ് വഴി അപേക്ഷ നല്‍കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഏഴാം ക്ളാസ് വിജയം നേടിയവര്‍ക്ക് പ്യൂണ്‍, റൂം അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികയില്‍ അപേക്ഷിക്കാം. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ ഈ തസ്തികയിലേക്ക് ആകെ 10 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കാറ്റഗറി നം: 696/2023
പ്രായപരിധി: 18നും40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 02-01-1983നും 01-01-2005നും ഇടയില്‍ ജനിച്ചവരാകണം. ഒബിസി, എസ്.സി, എസ്.ടി, പി,ഡബ്ളു.ഡി വിഭാഗക്കാര്‍ക്ക് വയസ് ഇളവ് ഉണ്ടാകും. യോഗ്യത: ഏഴാം ക്ളാസ് പാസാകണം, സൈക്കിള്‍ ഓടിക്കാനറിയണം.
ശമ്ബളം:16,500 മുതല്‍ 42950 രൂപ വരെ. താല്പര്യമുള്ളവര് പി.എസ്.സിയുടെ https://www.keralapsc.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]