തിരുവനന്തപുരം: പിഎസ്സി പരീക്ഷ തട്ടിപ്പ് കേസിലെ അന്വേഷണം അട്ടിമറിക്കാൻ ഒന്നാം പ്രതിയായ ഡെപ്യൂട്ടി സെക്രട്ടറി സതീഷ് നടത്തുന്ന നീക്കങ്ങൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം. താൻ കമ്പ്യൂട്ടർ വഴി മൂല്യനിർണ്ണയം നടത്തിയിട്ടില്ലെന്നും തനിക്ക് കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്നുമാണ് സതീഷ് കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയത്.
എന്നാൽ, ഓഫീസിലെ ജൂനിയർ ജീവനക്കാരാണ് മൂല്യനിർണ്ണയം നടത്തിയതെന്ന ഈ വാദം പൂർണ്ണമായും തള്ളിക്കളയാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കുന്ന തരത്തിലുള്ള പ്രതിയുടെ മൊഴിയുണ്ടായത്.
കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തതിനാൽ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് എല്ലാ ജോലികളും ചെയ്തിരുന്നതെന്നും, അവസാന ഘട്ടത്തിൽ മാത്രമാണ് തന്നെ വിവരം അറിയിച്ചിരുന്നതെന്നുമാണ് സതീഷ് മൊഴി നൽകിയത്. കമ്പ്യൂട്ടർ പരിജ്ഞാനമില്ലെന്ന ആയുധമുപയോഗിച്ച് കുറ്റകൃത്യത്തിൽ നിന്നും കൈയൊഴിയാനാണ് പ്രതിയുടെ ശ്രമം.
എങ്കിലും സതീഷിന്റെ ഈ വാദങ്ങൾ മുഖവിലയ്ക്കെടുക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. പ്രതിക്ക് കമ്പ്യൂട്ടർ സാങ്കേതികവിദ്യ നന്നായി അറിയാമെന്നും, ഔദ്യോഗിക കാര്യങ്ങളിൽ പല തവണ പരിശോധനകൾ നടത്തിയ ശേഷമാണ് അന്തിമ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നതെന്നും മറ്റ് സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
പ്രതിയുടെ കമ്പ്യൂട്ടർ സാങ്കേതിക അറിവുകളെക്കുറിച്ച് ആഴത്തിലുള്ള പരിശോധനകൾ നടത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഉടൻ തന്നെ തുടർനടടികൾ സ്വീകരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

