നിരവധി അന്താരാഷ്ട്ര, ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘വിക്ടോറിയ’ എന്ന മലയാള ചലച്ചിത്രം പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഐഫ്ഫ്കെ 2024-ൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനിയാണ് ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
കെഎസ്എഫ്ഡിസി നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചൈനയിലെ ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക് ഇന്ത്യയിൽ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട
ഏക ചിത്രമാണ് വിക്ടോറിയ. നിരവധി ദേശീയ, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിലെ പ്രകടനത്തിന്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് ഗോൾഡൻ ഗ്ലോബറ്റ് ഏഷ്യൻ ടാലന്റ് മത്സരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.
സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളുടെ നേർച്ചിത്രം പൂർണ്ണമായും വനിതാ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഒരുക്കിയിരിക്കുന്ന ഈ ചിത്രം, വിക്ടോറിയ എന്ന ബ്യൂട്ടി പാർലർ ജീവനക്കാരിയുടെ ജീവിതാനുഭവങ്ങളിലൂടെ കേരളത്തിലെ സ്ത്രീകളുടെ സമകാലിക ജീവിതത്തിലേക്ക് വെളിച്ചം വീശുന്നു. ചിത്രത്തിന്റെ രചനയ്ക്കും സംവിധാനത്തിനും പുറമെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് ശിവരഞ്ജിനി തന്നെയാണ്.
മീനാക്ഷി ജയനോടൊപ്പം ശ്രീഷ്മ ചന്ദ്രൻ, ജോളി ചിറയത്ത്, ദർശന വികാസ്, സ്റ്റീജ മേരി ചിറക്കൽ, ജീന രാജീവ്, രമാ ദേവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. View this post on Instagram A post shared by Meenakshi Jayan (@meenakshi.jayann) ഫിപ്രസി പുരസ്കാരത്തിനു പുറമെ മറ്റ് നിരവധി അംഗീകാരങ്ങളും വിക്ടോറിയ നേടിയിട്ടുണ്ട്.
മുംബൈ വാട്ടർഫ്രന്റ് ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം എന്നീ മൂന്ന് പുരസ്കാരങ്ങൾ, സിയോൾ വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലൻസ് അവാർഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹൻ രാഘവൻ സ്മാരക പുരസ്കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാർഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ മലേഷ്യ, തായ്പേയ്, അഡ്ലെയ്ഡ് (സൗത്ത് ഓസ്ട്രേലിയ), കൽക്കത്ത, ധരംശാല എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം പ്രദർശിപ്പിച്ചു. ആനന്ദ് രവി ഛായാഗ്രഹണവും അഭയദേവ് പ്രഫുൽ സംഗീതവും നിർവഹിച്ചിരിക്കുന്നു.
ബിലു സി നാരായണനാണ് ഗാനങ്ങൾ രചിച്ചത്. മറ്റ് അണിയറ പ്രവർത്തകർ: വസ്ത്രാലങ്കാരം – സതീഷ് കുളമട, മേക്കപ്പ് – സന്തോഷ് വെൺപകൽ, പ്രൊഡക്ഷൻ ഡിസൈനർ – അബ്ദുൾ ഖാദർ എ.കെ, സിങ്ക് സൗണ്ട് – കലേഷ് ലക്ഷ്മണൻ, സൗണ്ട് ഡിസൈൻ – രാധാകൃഷ്ണൻ എസ്, സ്മിജിത്ത് കുമാർ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ – തീർത്ഥാ മൈത്രി, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, വിഎഫ്എക്സ് – ദീപക് ശിവൻ, ലൈൻ പ്രൊഡ്യൂസർ – എസ്.
മുരുകൻ, കാസ്റ്റിംഗ് – അബു വളയംകുളം, സ്ക്രിപ്റ്റ് കൺസൾട്ടന്റ് – അനു കെ.എ, സബ്ടൈറ്റിൽസ് – ആസിഫ് കലാം, പി.ആർ.ഒ – സതീഷ് എരിയാളത്ത്, മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി, സ്റ്റിൽ ഫോട്ടോഗ്രാഫർ – മൈത്രി ബാബു, ടൈറ്റിൽ – ഹരിയോഡി, ഡിസൈൻ – യെല്ലോ ടൂത്ത്. കേരള സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി, വനിതാ സംവിധായകർക്കായി കെഎസ്എഫ്ഡിസി ഒരുക്കിയ സംരംഭത്തിലൂടെയാണ് ചിത്രം നിർമ്മിച്ചത്.
വിക്ടോറിയ വൈകാതെ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

