
തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിൽ വ്യാജ രേഖയുണ്ടാക്കിയ റഹീസ് അറസ്റ്റിൽ. കേസിൽ രാവിലെ മുതൽ റഹീസിനെ ചോദ്യം ചെയ്ത് വരികയായിരുന്നു.
ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലിസ് അറിയിച്ചു. മുഖ്യകണ്ണി അഖിൽ സജീവിന്റെ സുഹൃത്താണ് റഹീസ്.
കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമാണ് റഹീസ്. നിയമന കോഴക്കേസ്: അക്കൗണ്ടിലൂടെ എത്തിയ 5 ലക്ഷം രൂപ അഖിൽ സജീവിന് കൈമാറിയെന്ന് തൃപ്പൂണിത്തുറ സ്വദേശി കഴിഞ്ഞ കുറച്ചു ദിവസമായി കേസിൽ അന്വേഷണം നടത്തിവരികയാണ് കന്റോൺമെന്റ് പൊലീസ്. റഹീസിനേയും ബാസിത്തിനേയും ഇന്ന് പുലർച്ചെ മുതൽ ചോദ്യം ചെയ്ത് വരികയാണ്.
തുടർന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ആരോഗ്യ കേരളത്തിന്റെ പേരിൽ വ്യാജ നിയമന ഉത്തരവുണ്ടാക്കിയത് റഹീസാണെന്ന് പൊലീസ് പറഞ്ഞു.
അഖിൽ സജീവ് റഹീസുമായി ചേർന്നാണ് ഇമെയിൽ ഐഡി ഉണ്ടാക്കിയത്. എല്ലാറ്റിനും ചുക്കാൻ പിടിച്ചത് റഹീസാണ്.
ലെനിൻ രാജാണ് അഖിൽ സജീവനെ പരിചയപ്പെടുത്തിയത്. അഖിലും റഹീസുമായി ഇൻറീരിയൽ ഡിസൈൻ ബിസിനസ് നടത്തിയിരുന്നു.
അത് തകർന്നതിന് ശേഷം വീണ്ടും ഇവർ തമ്മിലുള്ള സൗഹൃദം നീളുകയും ബിസിനസിലെ നഷ്ടം നികത്താൻ ഇങ്ങനെ നിയമന ഉത്തരവുണ്ടാക്കിയാൽ പണം ലഭിക്കുമെന്നും ലക്ഷ്യമിട്ടു കൊണ്ടാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടം പരാമർശത്തിൽ കടുപ്പിച്ച് വനിതാ ലീഗ്, പൊന്നാനിയിൽ അനിൽകുമാറിനെ കറുത്ത തട്ടമണിയിച്ച് പ്രതീകാത്മക പ്രതിഷേധം ബാസിത്തിനെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി നോട്ടീസ് നൽകിയിട്ടുണ്ട്.
കേസിൽ ഹരിദാസിനെ ചോദ്യം ചെയ്യും. ഇതിനായി ഹരിദാസിനെ വിളിച്ചെങ്കിലും ഹാജരായില്ല. https://www.youtube.com/watch?v=Ko18SgceYX8 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]