ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി വീണാ ജോർജ് രംഗത്ത്. കേരളത്തിലെ സ്ത്രീകൾക്ക് യു ഡി എഫ് സർക്കാർ നൽകുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്ര.
കേരളത്തിലെ സ്ത്രീകൾ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓർക്കുന്നത് നല്ലത്. വോട്ടിനു വേണ്ടി നിങ്ങൾ സ്ത്രീകളോട് അങ്ങോട്ട് ചെന്ന് ഉറപ്പു നൽകിയതാണ് .എന്നിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകൾ ബസിൽ കയറുന്നു എന്ന് പറയുന്ന നിങ്ങൾ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണെന്ന് വീണാ ജോർജ് വിമർശിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പരാമർശത്തിൽ മന്ത്രി സി പി ജോൺ കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്നും കേരളത്തിലെ അമ്മമാർ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭർത്താവിനെയും മാതാപിതാക്കളെയും ഒക്കെ എവിടെ ചികിൽസിക്കണമെന്നും നിശ്ചയിച്ചു കൊടുക്കാൻ നിങ്ങൾ ആരാണ് ? വീണാ ജോർജ് ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: സി പി ജോൺ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണം .കേരളത്തിലെ സ്ത്രീകൾക്ക് യു ഡി എഫ് സർക്കാർ നൽകുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്ര . ഏതു സ്ത്രീക്കും എവിടെയും ഏതു ബസിലും എപ്പോൾ വേണമെങ്കിലും സൗജന്യമായി പോകാം എന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ് .
ഈ തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാൻ നിങ്ങൾ നൽകിയ വാഗ്ദാനം ! .
ഇന്ദിര ഗ്യാരണ്ടി !! കേരളത്തിലെ സ്ത്രീകൾ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ല എന്ന് ഓർക്കുന്നത് നല്ലത് .
വോട്ടിനു വേണ്ടി നിങ്ങൾ സ്ത്രീകളോട് അങ്ങോട്ട് ചെന്ന് ഉറപ്പു നൽകിയതാണ് .എന്നിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകൾ ബസിൽ കയറുന്നു എന്ന് പറയുന്ന നിങ്ങൾ അപമാനിച്ചിരിക്കുന്നത് കേരളത്തിലെ സ്ത്രീകളെ ആണ് . കേരളത്തിലെ അമ്മമാർ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭർത്താവിനെയും മാതാപിതാക്കളെയും ഒക്കെ എവിടെ ചികിൽസിക്കണമെന്നും നിശ്ചയിച്ചു കൊടുക്കാൻ നിങ്ങൾ ആരാണ് ? അതേസമയം, പുതിയ സർക്കാരിന്റെ അഭിമാന പദ്ധതിയെ കുറിച്ച് ഗതാഗത മന്ത്രി സി.പി.
ജോൺന്റെ പ്രതികരണം വലിയ ചർച്ചയായിട്ടുണ്ട്. പ്രകടന പത്രികയിലെ ഗ്യാരൻറികളിൽ ഒന്ന് പ്രാവർത്തികമാക്കിയെന്ന് സർക്കാർ ഊറ്റം കൊളളുമ്പോഴാണ് മന്ത്രിയുടെ ഈ പരാമർശം.
സർക്കാർ പ്രഖ്യാപിച്ച യാത്രാ സൗജന്യ പദ്ധതി ഉപയോഗപ്പെടുത്തുന്നവരെ കുറിച്ചുളള മന്ത്രിയുടെ മനോഭാവം വ്യക്തമാക്കുന്ന പ്രതികരണം വലിയ വിമർശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അധിക്ഷേപ പരാമർശം വിവാദമായിട്ടും തെറ്റ് മനസിലാക്കാതെ ന്യായീകരിച്ച് മുന്നോട്ട് പോവുകയാണ് മന്ത്രി സി.പി.
ജോൺ. യാത്രാ സൗജന്യ പദ്ധതി ഉപയോഗിക്കുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന മന്ത്രിയുടെ പരാമർശത്തിനെതിരെ മുന്നണിയിൽ നിന്ന് തന്നെ വിമർശനമുണ്ട്.
സ്ത്രീകളെ അധിക്ഷേപിക്കുന്നത് സർക്കാർ നയമല്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

