ഓസ്ട്രേലിയ സന്ദർശനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിൽ ഭീഷണി. മെൽബണിൽ സംഘടിപ്പിക്കുന്ന ‘മെൽബൺ മീറ്റ്സ് മോദി’ എന്ന കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി കമൻ്റ് പ്രത്യക്ഷപ്പെട്ടത്.
ഈ സംഭവം ഓസ്ട്രേലിയയിലെ സുരക്ഷാ ഏജൻസികൾ ഗൗരവമായാണ് കാണുന്നത്. അന്വേഷണ നടപടികൾ
ഭീഷണി സന്ദേശം വന്ന ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമാണോ അതോ യഥാർത്ഥ വ്യക്തിയുടേതാണോ എന്ന് തിരിച്ചറിയാൻ ഓസ്ട്രേലിയൻ പോലീസ്, സുരക്ഷാ ഏജൻസികൾ, സൈബർ വിഭാഗം എന്നിവർ സംയുക്തമായി പരിശോധന നടത്തുകയാണ്.
അക്കൗണ്ടിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തി മെൽബണിലെ പരിപാടി നടക്കുന്ന വേദികളിലും പരിസരങ്ങളിലും ഓസ്ട്രേലിയൻ ഫെഡറൽ പോലീസും ഇന്ത്യൻ സുരക്ഷാ ഏജൻസികളും കനത്ത ജാഗ്രതയിലാണ്.
എന്നാൽ, ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ ഇരു രാജ്യങ്ങളും തയ്യാറായിട്ടില്ല. സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ
ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി തന്റെ വിദേശ പര്യടനം ആരംഭിക്കുന്നത്.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുന്നത്. ഇതിൽ ആദ്യം ഇന്തോനേഷ്യയിലാണ് അദ്ദേഹം എത്തുക.
ഈ സന്ദർശന വേളയിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം നിരവധി സുപ്രധാന വിഷയങ്ങൾ ചർച്ചയാകും. ഓസ്ട്രേലിയയിലെ വിദ്യാർത്ഥി വിസയുമായി ബന്ധപ്പെട്ട
കാലതാമസം പരിഹരിക്കുന്നതിനായുള്ള നടപടികൾ ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വൈദഗ്ധ്യം നേടിയ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഈ രാജ്യങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ധാരണകൾക്കും മുൻഗണന നൽകും.
വ്യാപാര, സാമ്പത്തിക മേഖലകളിൽ ഓസ്ട്രേലിയയുമായും ന്യൂസിലണ്ടുമായും നിലവിലുള്ള സഹകരണം കൂടുതൽ വിപുലമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

