സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകളിലെ ബസ് ഉടമകളും ജീവനക്കാരും സമരത്തിലേക്ക്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 8-ാം തീയതി സംസ്ഥാനത്തെ ഈ മൂന്ന് ജില്ലകളിലും ബസ് സർവീസുകൾ പൂർണമായും നിർത്തിവെക്കും.
ബസ് വ്യവസായം നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി. സ്ത്രീ സൗജന്യയാത്ര ഉൾപ്പെടെയുള്ള വിഷയങ്ങൾ ബസ് സർവീസുകളുടെ ലാഭക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും നേരിൽ കണ്ട് നിവേദനം നൽകിയിരുന്നെങ്കിലും, വിഷയത്തിൽ അനുകൂലമായ നടപടികളോ പരിഹാരങ്ങളോ ഉണ്ടായില്ല. സർക്കാർ ഭാഗത്തുനിന്നുണ്ടായ ഈ അവഗണനയിൽ പ്രതിഷേധിച്ചാണ് ഒരൊറ്റ ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

