പത്തനംതിട്ടയിൽ പതിമൂന്ന് വയസ്സുകാരി സഹപാഠികളാൽ പീഡനത്തിനിരയായ സംഭവത്തിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കമ്മീഷൻ ചെയർപഴ്സൺ കെ.
വി മനോജ് കുമാർ ആണ് നടപടി സ്വീകരിച്ചത്. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെടൽ.
താൻ പീഡനത്തിന് ഇരയായെന്നും, പത്ത് പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാലുപേരും പ്രായപൂർത്തിയായ രണ്ടുപേരുമുൾപ്പെടെ ആറുപേരെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്കൂളിലെ ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായി പെൺകുട്ടി വെളിപ്പെടുത്തി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
പീഡനത്തിന് വഴിയൊരുക്കിയ പ്രതിപ്പട്ടികയിലുള്ള പെൺകുട്ടിയെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ നടപടികൾ വേഗത്തിലാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

