കർണാടക മന്ത്രിസഭയിലെ വകുപ്പുകൾ സംബന്ധിച്ച അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് ഔദ്യോഗിക പട്ടിക പുറത്തിറങ്ങി. നീണ്ട
ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിലാണ് മന്ത്രിമാരുടെ വകുപ്പുകൾ പുനർനിശ്ചയിച്ചത്. മുഖ്യമന്ത്രി ഡികെ ശിവകുമാർ ധനവകുപ്പിന്റെ ചുമതല നേരിട്ട് കൈകാര്യം ചെയ്യും.
സുപ്രധാനമായ ആഭ്യന്തരവകുപ്പ് പ്രിയങ്ക് ഖർഗേയ്ക്കാണ് നൽകിയിരിക്കുന്നത്. കൃഷ്ണ ബൈരെ ഗൗഡയെ ബെംഗളൂരു നഗര വികസന വകുപ്പിന്റെ ചുമതല ഏൽപ്പിച്ചു.
ഊർജ്ജം, വിനോദസഞ്ചാരം എന്നീ വകുപ്പുകൾ കെ ജെ ജോർജ് കൈകാര്യം ചെയ്യുമ്പോൾ, ആരോഗ്യവും കുടുംബക്ഷേമവും യുടി ഖാദർ നോക്കും. ജലസേചന വകുപ്പാണ് രാമലിംഗ റെഡ്ഡിക്ക് അനുവദിച്ചിരിക്കുന്നത്.
എന്നാൽ, താൻ ആഗ്രഹിച്ച ബെംഗളൂരു നഗര വികസന വകുപ്പ് ലഭിക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയ്ക്ക് റവന്യൂ, കായിക വകുപ്പുകളുടെ ചുമതല നൽകാനും തീരുമാനമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

