മലയിടംതുരുത്ത് മേഖലയിലെ കുടിയൊഴിപ്പിക്കൽ നടപടികൾക്ക് ഹൈക്കോടതി താൽക്കാലിക തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട
നടപടികൾ ഈ മാസം 16-ാം തീയതി വരെ നിർത്തിവെക്കാനാണ് കോടതിയുടെ കർശന നിർദ്ദേശം. നേരത്തെ, ജൂൺ 9-ന് മുൻപായി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ ഉത്തരവ്.
ഈ ഉത്തരവ് നടപ്പിലാക്കുന്നതിനായി പോലീസ് ഹൈക്കോടതിയിൽ അടിയന്തര ഹർജി സമർപ്പിക്കുകയായിരുന്നു. കേസിൽ അടിയന്തര വാദം കേൾക്കണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ പോലീസ് നേരത്തെ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ പുതിയ ഇടപെടലോടെ തൽക്കാലം നടപടികൾ നിർത്തിവെക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

