മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി സ്മൃതി മണ്ഡപം നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 99.93 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി.
ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിൽ നിന്ന് തുക വയനാട് ജില്ലാ കളക്ടർക്ക് കൈമാറാനാണ് നിർദ്ദേശം. ജില്ലാ നിർമ്മിതി കേന്ദ്രം സമർപ്പിച്ച വിശദമായ എസ്റ്റിമേറ്റ് പരിശോധിച്ച ശേഷമാണ് സർക്കാർ തുക അനുവദിക്കാൻ തീരുമാനിച്ചത്.
പുത്തുമലയിലെ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തായിരിക്കും സ്മൃതി മണ്ഡപം നിർമ്മിക്കുക. നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ്.
ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

